കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളും തീറ്റയുടെയും മരുന്നുകളുടെയും വില വർദ്ധനവും മൂലം ദുരിതത്തിലായിരിക്കുന്ന ആടു കർഷകർഷകർക്ക് സബ്‌സിഡി നിരക്കിൽ തീറ്റ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് ആവശ്യപ്പെട്ടു. നിലവിൽ നാനൂറു രൂപ സബ്‌സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് കാലി തീറ്റ നൽകാൻ എടുത്ത തീരുമാനം ആടു കർഷകർക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.