death

മുണ്ടക്കയം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുഞ്ചവയൽ പാലക്കുടിയിൽ എബ്രഹാം - മോളി ദമ്പതികളുടെ മകൻ ലിജോ പി. എബ്രഹാം (35,റേഷൻ വ്യാപാരി, പുഞ്ചവയൽ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം . പുഞ്ചവയലിനു സമീപത്തെ എസ് വളവ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജോയെ 35 ാം മൈലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചു. ഭാര്യ: ഡോണ പി. ലിജോ, മക്കൾ : ജൊവാൻ മരിയ ലിജോ, ജാനറ്റ് ലിജോ. സഹോദരൻ:ഷിജോ പി എബ്രഹാം (പലചരക്ക് വ്യാപാരി). സംസ്കാരം ഇന്ന് നാലുമണിക്ക് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ