കോട്ടയം: റേഷൻ ഡീലേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട അടപ്പ് പ്രതിഷേധത്തിൽ സംസ്ഥാനത്തെ 14250 കടകളിൽ 12728 കടകളും അടച്ചിട്ടു. കൊവിഡ് ബാധിച്ച് മരിച്ച 31 റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് സർക്കാർ ആശ്വാസധനം പ്രഖ്യാപിക്കണമെന്നും വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും എത്രയും പെട്ടെന്ന് വാക്‌സിൻ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സമരം വിജയിച്ചുവെന്ന് കോ-ഓർഡിനേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ ശിശുപാലൻ അറിയിച്ചു.