പള്ളിക്കത്തോട്: എസ്.എൻ.ഡി.പി യോഗം ഇളമ്പള്ളി ശാഖയിൽ നടന്ന മോഷണശ്രമക്കേസിലെ പ്രതികളിൽ ഒരാൾ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോയിപ്രത്ത് അറസ്റ്റിലായെന്ന് പള്ളിക്കത്തോട് പൊലീസ് അറിയിച്ചു.ഇളമ്പള്ളി സ്വദേശി സന്ദീപാണ് അറസ്റ്റിലായത്.ഇയാളെ ഉടൻതന്നെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.ഐ സജികുമാർ പറഞ്ഞു.