കുമരകം: കുമരകത്ത് പ്രവർത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക്ഡൗൺ കാല കൃഷിക്കൊരു തയ്യാറെടുപ്പ് എന്ന ഓൺലൈൻ പരിശീലന പരിപാടിക്ക് തുടക്കമായി. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജിജു പി അലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു. പരിശീലന പരിപാടി 28 ന് സമാപിക്കും. പഴം പച്ചക്കറി ലഘു സംസ്കരണം, കശുമാവ് കൃഷി അറിയേണ്ടതെല്ലാം, വീട്ടുവളപ്പിലെ മത്സ്യകൃഷി, രോഗ കീടനിയന്ത്രണം പച്ചക്കറി വിളകളിൽ, കൂൺകൃഷി, തെങ്ങ് കൃഷിയിലെ രോഗ കീടനിയന്ത്രണം, ആട് വളർത്തൽ അറിയേണ്ടതെല്ലാം, വീട്ടമ്മമാർക്ക് കൈതാങ്ങായി തേനീച്ച വളർത്തൽ, കോട്ടയം ജില്ലയിലെ നെൽകൃഷി സാധ്യതകളും പ്രശ്നങ്ങളും, കരിമീൻ കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനം നൽകും. എല്ലാ ദിവസം 2 മുതൽ 3 വരെയാണ് പരിശീലനം. പരിശീലന പരിപാടിയുടെ വീഡിയോ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ KVK Kottayam എന്ന ഫെയ്സ് ബുക്ക് പേജിൽ ലഭ്യമാണ്.