കോട്ടയം: പരസ്പരം വായനക്കൂട്ടത്തിന്റെ ഓൺലൈൻ സാഹിത്യ സമ്മേളനം - കഥ/കവിത / ഗാനം അരങ്ങ് - പ്രശസ്ത കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. സബ് എഡിറ്റർ നയനൻ നന്ദിയോട് അദ്ധ്യക്ഷനായി. വായനക്കൂട്ടം അംഗങ്ങളായ സ്വപ്ന ജയൻസ്, രാജൻ താന്നിക്കൽ, ജയമോൾ വർഗ്ഗീസ്, ബാലഗോപാലൻ പേരൂർ, ലിൻസി വിൻസെൻറ്, മംഗലം ശിവൻ, ദിവ്യ എം. സോനാ, എം.ഡി.വിശ്വംഭരൻ, ബീന ശ്രീനിലയം, മുരളി ദേവ്, റിൻസി ജോർജ്, നിബിൻ കള്ളിക്കാട്, പൂജാ അനീഷ്, സി.ജി.ഗിരിജൻ ആചാരി, ഷൺമുഖൻ മാന്നാനം, ദീപ്തി സജിൻ കടയ്ക്കൽ, വിജയൻ ചെമ്പക, അഞ്ജു ജി. പണിക്കർ ,ശിവരാമൻ വാരിശ്ശേരി, സീനു പൊൻകുന്നം, കാട്ടാംപള്ളി നിഷ്ക്കളൻ, സഹീറ എം, ശ്രീധരൻ നട്ടാശ്ശേരി, ഗിരിജ ഒ, ഭരത് കോട്ടുക്കൽ, സൗമിനി ജോൺ, ജോർജ്കുട്ടി താവളം, ഇ.പി.മോഹനൻ നായർ, ബാലു പൂക്കാട്, മാമ്പള്ളി ജി.ആർ.രഘുനാഥ്, നയനൻ നന്ദിയോട് എന്നിവർ രചനകൾ അവതരിപ്പിച്ചു. സബ് എഡിറ്റർ മേമ്മുറി ശ്രീനിവാൻ സ്വാഗതവും ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് നന്ദിയും പറഞ്ഞു.