രാജാക്കാട്:കൊവിഡ് ബാധിച്ച് ചികിൽസയിലിരുന്ന സേനാപതി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മാങ്ങാത്തൊട്ടി കൂരാപ്പിള്ളിൽ സ്റ്റാൻലിയുടെ ഭാര്യ ജോമോൾ (36) ആണ് മരണമടഞ്ഞത്.കൊവിഡ് പൊസിറ്റീവ് ആയതിനെ തുടർന്ന് നെടുംങ്കണ്ടം കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ച ജോമോൾക്ക് ശനിയാഴ്ച ഉച്ചയോടെ കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഓക്‌സിജൻ നൽകിയെങ്കിലും നില അനുനിമിഷം വഷളായിക്കൊടിരുന്നതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നതിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തു. എന്നാൽ ആസമയം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നില്ല. ഇതിനോടകം അതീവ ഗുരുതരാവസ്ഥയിലായ ജോമോളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തെങ്കിലും ഇന്നലെ രാവിലെ മരണമടഞ്ഞു. മക്കൾ: സാൻജോ , സാവിയോ സംസ്‌കാരം കൊവിഡ് പ്രൊട്ടോകോൾ പ്രകാരം മാങ്ങാത്തൊട്ടി സെന്റ് ജോൺസ് സി. എസ്. ഐ പള്ളി സെമിത്തേരിയിൽ നടത്തി.