കട്ടപ്പന: കല്യാണത്തണ്ട് മലയിൽ നിന്ന് നിയന്ത്രണംവിട്ട പിക്അപ് ആയിരം അടി താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി നടന്ന അപകടം ഇന്നലെ രാവിലെയാണ് പുറംലോകമറിയുന്നത്. മുവാറ്റുപുഴ സ്വദേശിയുടെ കട്ടപ്പനയിലുള്ള സ്ഥാപനത്തിലെ വാഹനമാണിത്. ഇവിടുത്തെ ജീവനക്കാരാണ് ഞായറാഴ്ച രാത്രി പിക്കപ്പുമായി കല്യാണത്തണ്ടിലെത്തിയത്. തുടർന്ന് റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ മുകളിലുള്ള കുരിശുമലയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇവിടെനിന്നു ബ്രേക്ക് നഷ്ടപ്പെട്ട നിയന്ത്രണംവിട്ട വാഹനം അടിവാരത്തേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചതിനാൽ ജനവാസ മേഖലയിലേക്ക് പതിച്ചില്ല. ഇതോടെ വൻ അപകടമാണ് ഒഴിവായത്. വാഹനത്തിന്റെ നിയന്ത്രണംവിട്ടപ്പോൾ തന്നെ ജീവനക്കാർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. എന്നാൽ ലോക്ക്ഡൗണിൽ ഇവർ എന്തിനിടെ എത്തിയെന്നതും ദുരൂഹമാണ്. ആയിരം അടി താഴ്ചയിൽ നിന്ന് വാഹനം ഉയർത്തുന്നതും ശ്രമകരമാണ്.