കട്ടപ്പന: കല്യാണത്തണ്ടിൽ മണ്ണിടിഞ്ഞ് വീണ് മുള്ളൻകുഴിയിൽ ഷെറിൻ എബ്രഹാമിന്റെ വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന ഷെറിനും കുടുംബാംഗങ്ങളും പുറത്തിറങ്ങി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് മഴയ്ക്കിടെ അയൽവാസി കിണറ്റുങ്കൽ സുനിലിന്റെ സംരക്ഷണ ഭിത്തി വീടിനുമുകളിലേക്ക് ഇടിഞ്ഞുവീണത്. നഗരസഭാദ്ധ്യക്ഷ ബീന ജോബി, കൗൺസിലർ നിഷ പി.എം, വില്ലേജ് ഓഫീസർ ജയ്‌സൺ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു. മാസങ്ങൾക്ക് ഒരു ലക്ഷം രൂപയോളം മുടക്കിയാണ് സുനിൽ സംരക്ഷണ ഭിത്തി നിർമിച്ചത്. രണ്ട് വീട്ടുകാരോടും മാറി താമസിക്കാൻ നിർദേശം നൽകി.