കട്ടപ്പന: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതശരീരത്തോട് സംസ്ഥാന സർക്കാർ അനാദരവ് കാട്ടിയതായി ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല. നെടുമ്പാശേരി വിമാനത്താവളത്തിൽ സർക്കാരിന്റെ ഒരു പ്രതിനിധി പോലും മൃതശരീരം ഏറ്റുവാങ്ങാൻ എത്തിയില്ല.മരിക്കുന്നവരുടെയും കൊല്ലുന്നവരുടേയും ജാതിയും മതവും നോക്കിയുള്ള ഇത്തരം ഇടപെടലുകൾ സമൂഹത്തിന് വിനയാകുമെന്നും രതീഷ് വരകുമല കുറ്റപ്പെടുത്തി.