കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്തിന്റെ ഒന്നാം വാർഡിൽപെട്ട ഈരയിൽകടവ് ആറ്റ് തീരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് പലചരക്ക് കിറ്റുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണം ചെയ്തു. ബോക്ക് പഞ്ചായത്തംഗം സിബി ജോൺ നേതൃത്വം നൽകി. ജില്ലാപഞ്ചായത്തംഗം പി.കെ വൈശാഖ്, ഗ്രാമപഞ്ചായത്തംഗം മിനി ഇട്ടിക്കുഞ്ഞ്, സുശാന്ത് കെ.എസ്, സാബു ഈരയിൽ, നിധിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.