അടിമാലി: താലൂക്ക് ആശുപത്രി ഇന്ന് മുതൽ കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാകുന്നു. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ രണ്ടാം നില പൂർണ്ണമായും കൊവിഡ് രോഗികളുടെ ചികത്സക്കായി മാറ്റിയിരിക്കുകയാണ്. നാല് വാർഡ്കളിലായി 40 ഓക്‌സിജൻ സൗകര്യത്തോടു കൂടിയ ബഡുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ 12 പഞ്ചായത്തിലെ കൊവിഡ് രോഗികൾക്ക് ഇത് പ്രയോജനം ലഭിക്കും.. ഇവിടെ പൊതു ജനങ്ങളിൽ നിന്ന് സൗജന്യമായി ലഭിച്ച 5 നോൺ ഇൻസ്റ്റീവ് വെന്റിലേറ്ററും (എൻ.ഐ.വി ) ഒരു ട്രാൻസ്‌പോർട്ട് വെന്റിലേറ്ററും സ്ഥാപിക്കും. ഇതിനായി 3 ഡോക്ടർമാരേയും 10 നഴ്‌സിംഗ് സ്റ്റാഫിനേയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 68 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിക്കുകയുണ്ടായി. കൊവിഡ് ബാധിച്ച് മരണമടയുന്നവരെ ഈ മേഖലയിൽ വർദ്ധിച്ചുവരുകയും ഇടുക്കി ജില്ലയിൽ കിടത്തി ചികത്സിക്കാൻ ബഡുകൾ ഇല്ലാതെ വന്നിരുന്ന സാഹചര്യത്തിലാണ് സർക്കാർ താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി ഉയർത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽകൊവിഡ് വാർഡ് ക്രമീകരിക്കുന്നു
.