കാഞ്ഞിരമറ്റം:കൊവിഡ് വ്യാപനം മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകാരികളെ സഹായിക്കുന്നതിനായി കാഞ്ഞിരമറ്റം സർവീസ് സഹകരണബാങ്ക് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സ്വർണ്ണപ്പണയ പലിശരഹിതവായ്പ, കുടുംബശ്രീയിലെ വനിതകൾക്കായി പച്ചക്കറി കൃഷിയ്ക്ക് പലിശരഹിതവായ്പ, റബർ കർഷകർക്ക് റെയ്ൻഗാർഡ് വാങ്ങുന്നതിന് കുറഞ്ഞ പലിശയ്ക്ക് വായ്പ തുടങ്ങിയ സഹായങ്ങൾ നൽകും. കൂടാതെ ബാങ്കിന്റെ പരിധിയിലുള്ള മുഴുവൻ ജാഗ്രതാസമിതികൾക്കും പൾസ് ഓക്‌സിമീറ്റർ നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയതായും ബാങ്ക് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അറിയിച്ചു.