കോട്ടയം : പള്ളം പഴുക്കാനിലത്തിന് സമീപം വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായ പള്ളം ആറായിരം നീണ്ടിശ്ശേരിൽ രാജന്റെ മകൻ രതീഷ് ( മണിക്കുട്ടൻ - 35) ന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്നോടെ പള്ളം കരിമ്പിൻകാല കടവിലേയ്‌ക്കു വെള്ളം എടുക്കാൻ പോകുമ്പോഴാണ് സംഭവം. ഇന്നലെ രാവിലെ ഒൻപതോടെ പഴുക്കാനിലം ഭാഗത്ത് കായലിൽ മൃതദേഹം പൊങ്ങിയത്. തുടർന്ന് ഫയർഫോഴ്സും, പൊലീസും സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.