കോട്ടയം: പനച്ചിക്കാട് കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തഡോക്‌സ് സഭ വൈദികനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവ്. കുഴിമറ്റം പള്ളി വികാരിയായിരുന്ന വർഗീസ് മർക്കോസിനെതിരെയാണ് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.2018 സെപ്തംബർ നാലിന് വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ വീട്ടമ്മയെ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. വൈദികന്റെ പ്രേരണയിലും, പീഡനത്തിലുമാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന ഭർത്താവിന്റെ വാദം കോടതി ശരിവെച്ചു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസിൽ ശരിയായ അന്വേഷണമല്ല നടന്നതെന്ന് ചൂണ്ടികാട്ടി അഡ്വ രഞ്ജിത് ജോൺ മുഖേനെ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതി ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ നേരത്തെ ഭർത്താവ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സഭ വൈദികനെ സഭയുടെ തിരുക്കർമ്മങ്ങളിൽ നിന്നും മാറ്റിനിർത്തിയിരുന്നു.