ചങ്ങനാശേരി: വെള്ളകെട്ടിൽ മൂന്ന് കന്നാസുകളിലായി ഒളിപ്പിച്ചിരുന്ന 105 ലിറ്റർ കോട ചങ്ങനശേരി എക്‌സൈസ് പിടികൂടി. തറയിൽമുക്ക് ജെട്ടിക്ക് സമീപം ആറിന്റെ പുറംപോക്കിൽ ഒളിപ്പിച്ചിരുന്ന കോടയാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ലോക്ഡൗണിന്റെ മറവിൽ വാറ്റ് നടക്കുന്നതായി ചങ്ങനാശേരി എകസൈസിന് വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ പരിശോധന ശക്തമാക്കിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു.