കിടങ്ങൂർ: കൊടുങ്കാറ്റിലും, കനത്ത മഴയിലും കിടങ്ങൂർ പഞ്ചായത്തിലെ ചെമ്പിളാവ് പ്രദേശത്ത് തകർന്ന വീടുകളും, കൃഷിയിടങ്ങളും നാശനഷ്ടം സംഭവിച്ച വിവിധ സ്ഥലങ്ങളും നിയുക്ത എം.എൽ.എ അഡ്വ.മോൻസ് ജോസഫ് സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തിൽ ചെമ്പിളാവ് പ്രദേശത്ത് വൻ നാശമാണ് ഉണ്ടായത്. മരങ്ങൾ കടപുഴകി വീണ് 15 വീടുകളാണ് പ്രദേശത്ത് തകർന്നത്. നാശനഷ്ടം സംഭവിച്ചവർക്ക് സഹായം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഉടൻതന്നെ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.