പാലാ: ക്ഷേത്രങ്ങൾ സങ്കടമോചനകേന്ദ്രങ്ങൾ ആകണമെന്ന് ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എൻ.കെ മഹാദേവൻ പറഞ്ഞു
കടനാട് പഞ്ചായത്തിൽ സേവാഭാരതി ചെയ്തു വരുന്ന കൊവിഡ് പ്രതിരോധ സേവനപ്രവർത്തനങ്ങൾക്ക് പാറേക്കാവ് ദേവസ്വത്തിന്റെ സംഭാവന നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അംബികാ വിദ്യാഭവൻ സി.ബി.എസ്.ഇ സ്‌കൂൾ സേവാഭാരതിയുടെ 24 മണിക്കൂറൂമുള്ള സേവനങ്ങൾക്കായി സ്‌കൂൾ വാഹനം വിട്ടുനൽകിയിരുന്നു. സേവാഭാരതിക്ക് വേണ്ടി എം.ജി.സുരേഷ് ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്ര ഭാരവാഹികളായ ദേവസ്വം സെക്രട്ടറി കെ.എസ് ഗോപാലകൃഷ്ണൻ, ഡി.ചന്ദ്രൻ, പി.വി സന്തോഷ്‌കുമാർ തുടങിയവർ ചടങ്ങിൽ സംസാരിച്ചു
ഫോട്ടോ അടിക്കുറിപ്പ്
ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വത്തിന്റെ കൊവിഡ് ധനസഹായം പ്രസിഡന്റ് ഡോ. എൻ. കെ. മഹാദേവൻ സേവാഭാരതി പ്രതിനിധികൾക്ക് കൈമാറുന്നു