കരൂർ: പഞ്ചായത്തിലെ കരൂർ, പയപ്പാർ, ചിറ്റാർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും, മഴയിലും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി സന്ദർശിച്ചു .ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടതായും ജോസ് കെ.മാണി പറഞ്ഞു ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ഫ്രാൻസിസ് മൈലാടൂർ എന്നിവർ ജോസ് കെ.മാണിക്കൊപ്പമുണ്ടായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്
കരൂരിൽ കാറ്റിൽ തകർന്ന വീട്ടിൽ ജോസ്. കെ. മാണി സന്ദർശിക്കുന്നു