മുണ്ടക്കയം : കനത്ത മഴയിൽ തകർന്ന മുണ്ടക്കയം 12 ഏക്കർ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിയുക്ത എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി. മഴയിൽ നിർമ്മാണാത്തിലിരുന്ന റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു. ഇതോടെ പ്രദേശവാസികളുടെ ആശ്രയമായിരുന്ന നടപാത കൂടി അപകടവസ്ഥയിലായി. മുൻപ് വൻ മരം കടപുഴകി വീണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് കാൽ നടപോലും ദുഷ്‌ക്കരമായിരുന്നു. ഏറെ നാളെത്തെ കാത്തിരിപ്പിന് ഒടുവിൽ രണ്ട് മാസം മുൻപാണ് ഇറിഗേഷൻ വകുപ്പിന്റെ 30 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം അടിയന്തിരമായി പുനരാരംഭിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതായി അഡ്വ.സെബസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.