കൊന്നത്തടി. മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിൽ കൊന്നത്തടി സർവ്വീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിസത്തെ ശമ്പളമായ 17622 രൂപ ആദ്യ ഗഡുവായി ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.ബി.സദാശിവൻ എം.എം.മണിയ്ക്ക് കൈമാറി. കൊവിഡ് 19 അതിരൂക്ഷമായ സാഹചര്യത്തിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള അർഹരായവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. 12 ഇനം പല വ്യജ്ഞനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കൊവിഡുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ബാങ്ക് സെക്രട്ടറി എസ്. അനീഷ് അറിയിച്ചു.