പാലാ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിക്ക് സഹായവുമായി പാലാ റോട്ടറി ക്ലബും എൻജിനേയേഴ്‌സ് ഫോറവും രംഗത്ത്. ആശുപത്രിയിലെ കൊവിഡ് രോഗികൾക്കായുള്ള തീവ്ര പരിചരണ നിരീക്ഷണ വിഭാഗത്തിലെ ഹൈ ഡിപ്പെഡൻസി യൂണിറ്റിലേക്കാണ് രണ്ട് സംഘടനകളും ചേർന്ന് രോഗികളുടെ ഓക്‌സിജൻ ലെവൽ, രക്തസമ്മർദ്ദം, ഇ.സി.ജി എന്നിവ തുടരെ നിരീക്ഷിക്കുന്നതിനായുള്ള 'മൾട്ടി പാരാ മോണിറ്ററുകൾ നൽകിയത്. റോട്ടറി ക്ലബ് പ്രസിഡന്റ് സിനി വാച്ചാപറമ്പിൽ, ജില്ലാ റോട്ടറി ഗവർണ്ണർ ഡോ.തോമസ് വാവാനികുന്നേൽ ,ഡോ.ജോസ് കോക്കാട്ട്, ജോബി പോൾ. എന്നിവർ ചേർന്ന് ഉപകരണങ്ങൾ ആശുപത്രിയ്ക്ക് കൈമാറി. സൂപ്രണ്ട് ഡോ.ഷമ്മി രാജൻ,ആർ.എം.ഒമാരായ ഡോ.സോളി മാത്യു, ഡോ.അനീറ്റ് ആന്റ്ണി എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, ഡോ.അജു സിറിയക്, ഡോ.അപ്പു എബ്രാഹം, ജയ്‌സൺ മാന്തോട്ടം ,റെജി ജേക്കബ് എന്നിവർ പങ്കെടുത്തു.