വൈക്കം : നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സഹായം കൈമാറി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗവ.ബോയിസ് ഹൈസ്‌കൂളിൽ 100 കിടക്കകളാണ് സജ്ജീകരിക്കുന്നത്. വൈക്കം നഗരസഭ ടൗൺ ഹാളിൽ തുടങ്ങിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 70 രോഗികൾക്ക് കിടത്തി ചികിത്സ നൽകുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ രണ്ടു സെന്ററുകളിലേക്കായി 60000 രൂപ കൈമാറി.
തലയാഴത്ത് പി.എസ് ശ്രീനിവാസൻ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ തുടങ്ങിയ ഡൊമിസിലറി കെയർ സെന്ററിലേക്കും യൂണിയൻ പ്രസിഡന്റ് പ്രസിഡന്റായിട്ടുള്ള ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിൽ നിന്നും 20000 രൂപയുടെ സഹായവും നൽകി .
യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷും ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്തും യൂണിയൻ പ്രസിഡന്റ് പി.വി ബിനീഷിൽ നിന്നും തുക ഏറ്റുവാങ്ങി.
നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, യൂണിയൻ കൗൺസിലർ സെൻ സുഗുണൻ,എസ് ജയൻ,സജീവ്,കൗൺസിലർമാരായ പ്രീതാരാജേഷ്,സിന്ധു സജീവൻ എന്നിവർ പങ്കെടുത്തു.