കടുത്തുരുത്തി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാനിറ്റൈസർ നിർമ്മാതാക്കളായ കൊച്ചി, ആസ്ഥാനമായുള്ള ഹീൽ എന്റർപ്രൈസസ് കടുത്തുരുത്തി നിയോജകമണ്ഡലം എം.എൽ.എ ഹെൽപ്പ് ഡെസ്‌കിലേക്ക് ആയിരം സാനിറ്റേഷൻ കിറ്റുകൾ കൈമാറി. കമ്പനിയുടെ സീനിയർ കൺസൾട്ടന്റ് പി.എസ് സനീഷിൽ നിന്ന് നിയുക്ത എം.എൽ.എ അഡ്വ. മോൻസ് ജോസഫ് കിറ്റുകൾ ഏറ്റുവാങ്ങി. വിവിധ പൊലീസ് സ്റ്റേഷനുകൾ, വിവിധ ഗവ. ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എം.എൽ.എ ഹെൽപ്പ് ഡെസ്‌ക് മുഖാന്തിരം കിറ്റുകൾ ഉടൻതന്നെ വിതരണം ചെയ്യുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.