കട്ടപ്പന: മദ്യലഹരിയിൽ കാറോടിച്ച് വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത പഞ്ചായത്ത് ജീവനക്കാരനെതിരെ കേസെടുത്തു. കുമളി പഞ്ചായത്തിലെ ജീവനക്കാരനും തൊപ്പിപ്പാള സ്വദേശിയുമായ ഷിജോ കുര്യനാ(40) ണ് കാർ ഓടിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് കട്ടപ്പന വള്ളക്കടവിലാണ് സംഭവം.രണ്ട് തവണ പോസ്റ്റിൽ കാറിടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. തുടർന്ന് ഇയാളെ തടഞ്ഞുവച്ച് കട്ടപ്പന പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനും കൊവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തു.