നെടുംകുന്നം : ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള നെടുംകുന്നം നക്കര ഓഡിറ്റോറിയത്തിൽ പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ടത്തിൽ ഇരുന്നൂറോളം പേർക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. ചമ്പക്കര ദേവീക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻനമ്പൂതിരി അടുപ്പിൽ നിന്ന് തീപകർന്ന് അടുക്കള ഉദ്ഘാടനം ചെയ്തു. ഭക്ഷണപൊതി വിതരണം മൈലാടി പള്ളി അസി.വികാരി ഫാ.തോമസ് പനനാലും, നെടുംകുന്നം ജുമാ മസ്ജിദ് ഇമാം ഷാഹുൽ മൗലവി എന്നിവർ ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, വൈസ് പ്രസിഡന്റ് രവി സോമൻ, പഞ്ചായത്തംഗങ്ങളായ മാത്യു വർഗീസ്, രാജമ്മ രവീന്ദ്രൻ, മേഴ്‌സി റെൻ, വി.എം.ഗോപകുമാർ, ജോ ജോസഫ്, കെ.എൻ.ശശീന്ദ്രൻ, ലാമിയ എലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.