മുളക്കുളം : എഫ്.എസ്.ഇ.ടി.ഒ മുളക്കുളം പഞ്ചായത്ത് സമിതി പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൾസ് ഓക്സിമീറ്ററുകൾനൽകി. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം സിജു എം ജോസിൽ നിന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത് ഏറ്റുവാങ്ങി. അഭയം പഞ്ചായത്ത് കൺവീനർ എൻ.സി ജോയി, എഫ്.എസ്.ഇ.ടി.ഒ പഞ്ചായത്ത് സമിതി കൺവീനർ സാബു ടി.എ, എന്നിവർ സന്നിഹിതരായിരുന്നു.