പാലാ : കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തലപ്പലം പഞ്ചായത്ത് ഡി.സി.സിയിലേക്ക് വാട്ടർ ഹീറ്റർ നൽകി എൻ.ജി.ഒ യൂണിയൻ മീനച്ചിൽ ഏരിയാകമ്മിറ്റി. പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന് ഏരിയ സെക്രട്ടറി ജി. സന്തോഷ് കുമാർ ഹീറ്റർ കൈമാറി. ഇന്ദു പി.എൻ, ജോജോ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.