ഭരണങ്ങാനം : കൊവിഡിന്റെ കാലഘട്ടത്തിൽ കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കുമതീതമായി കേരളീയ ജനത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ഉള്ളനാട് ആരംഭിച്ച കൊവിഡ് 19 റാപ്പിഡ് ഫോഴ്‌സിന് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി നൽകിയ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജിനു വല്ലനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ജനപ്രതിനിധികളായ ആനന്ദ് ചെറുവള്ളി, സുധ ഷാജി, ലിൻസി സണ്ണി, സണ്ണി കലവനാൽ, സനൂപ് മുതുകുളം, ദേവസ്യാച്ചൻ കുന്നക്കാട്ട്, ജിനോ ടോമി, ജ്യോതിഷ് പൂവത്തുങ്കൽ, ടോമി പൊട്ടൻ പറമ്പിൽ , മാർട്ടിൻ കവിയിൽ, ജി ജോ വർക്കി, മാർട്ടിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു.