പാലാ : നഗരസഭാതിർത്തിയിൽ ചെത്തിമറ്റം കുളം കണ്ടത്തെ ഓട ശുചീകരിച്ച് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്ന നടപടി സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലറും പാലാ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ബിന്ദു മനു അറിയിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. നിരവധി ഉറവച്ചാലുകളിൽ നിന്നുള്ള വെള്ളവും പല ഭാഗത്ത് നിന്നുള്ള മഴവെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടേയ്ക്കുള്ള ഉറവച്ചാലുകൾ നിലച്ചാലുടൻ ഓട ശുചീകരണം തുടങ്ങും. ഇതിന്റെ പ്രാരംഭ നടപടികൾക്കായി നഗരസഭയിൽ നിന്ന് തുക ലഭ്യമാക്കും. നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തി എത്തി പരിശോധന നടത്തിയിരുന്നു.
കലുങ്ക് നിർമ്മിക്കുക എന്നുള്ളതാണ് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം. അതിനായി നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തോട് അടിയന്തിരമായി എസ്റ്റിമേറ്റ് എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാലുടൻ കൗൺസിലിന്റെ അനുമതിയോടെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.