കൊഴുവനാൽ : കൊഴുവനാൽ പഞ്ചായത്തിലെ കൊവിഡ് ബാധിതരായ ആളുകൾക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മുട്ടയും പച്ചക്കറികളും അടക്കം പോഷക സമ്പുഷ്ടമായ സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകളാണ് വിതരണം ചെയ്തതെന്ന് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അറിയിച്ചു. ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നതിനും വിവിധ വാർഡുകളിൽ വിതരണം ചെയ്യുന്നതിനും വൈസ് പ്രസിഡന്റ് രാജേഷ് ബി, മെമ്പർമാരായ മാത്യു തോമസ്, ഗോപി കെ ആർ, പി.സി.ജോസഫ്, രമ്യ രാജേഷ്, സ്മിത വിനോദ്, ലീലാമ്മ ബിജു, അനീഷ് ജി, ആലിസ് ജോയ്, മെർലി ജെയിംസ്, മഞ്ജു ദിലീപ്, ആനീസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.