അടിമാലി: താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ച കൊവിഡ് ആശുപത്രിയിലേയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകൾ വിതരണം ചെയ്തു. അടിമാലിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വരൂപിച്ച അഞ്ച് വെന്റിലേറ്ററുകളാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സത്യബാബു എൻ.വി. ഏറ്റുവാങ്ങിയത്. ചടങ്ങിൽ അടിമാലി സർവ്വീസ് സഹകരണബാങ്കിനു വേണ്ടി ജോൺ.സി. ഐസക് , സെക്രട്ടറി മോബി പ്രസ്റ്റീജ് , അടിമാലി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർക്ക് വേണ്ടി ഷീബ എബ്രഹാം, എ.ആർ മുരളിധരൻ , ആശ്രയ ചാരിറ്റിബിൾ സൊസൈറ്റിക്കു വേണ്ടി സി.ആർ സന്തോഷ്, രാജൻ മോനിപ്പള്ളി, ഈസ്റ്റൺ കോണ്ടിമെന്റിനു വേണ്ടി ലൗലി ബേബി, വ്യാപാരി വ്യവസായി സൊസൈറ്റിക്കു വേണ്ടി കെ.എ.ഷാജഹാൻ, ഷാജി കാമിയോ സെക്രട്ടറി പി.കെ.പ്രകാശ് എന്നിവർ വെന്റിലേറ്ററുകൾ അടിമാലി ബ്ലാക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് ഏറ്റുവാങ്ങി.
.