bt-jty

ചങ്ങനാശേരി: കാലവര്‍ഷം മുന്നില്‍ കണ്ട് ചങ്ങനാശേരി ബോട്ട് ജെട്ടി, പണ്ടകശ്ശാലക്കടവ്, പറാല്‍, വെട്ടിത്തുരുത്ത് ഭാഗങ്ങളിലെ പോള നീക്കം ചെയ്യുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് മൂന്നര ലക്ഷം രൂപ അനുവദിച്ചതായി നിയുക്ത എം.എല്‍. എ അഡ്വ. ജോബ് മൈക്കിള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പറാല്‍ റോഡിലേക്ക് വെള്ളവും പോളയും തിങ്ങികയറിയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച അഡ്വ. ജോബ് മൈക്കിള്‍ വിഷയം ഇറിഗേഷന്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പോള നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മൂന്നരലക്ഷം രൂപ അനുവദിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പോള നീക്കം ചെയ്യും.