black

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസറിന് ചികിത്സയിൽ കഴിയുന്ന ഒൻപത് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ മുതൽ ഇവിടെ കഴിഞ്ഞിരുന്നവരാണിവർ. കാൻസറിനു കഴിക്കുന്ന സ്റ്റിറോയിഡ് അടക്കമുള്ള മരുന്നുകളിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. രോഗികളുടെ അവസ്ഥ ഗുരുതരമല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് കെ.ജയകുമാർ പറഞ്ഞു.