തലനാട് : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തലനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൾസ് ഓക്‌സീ മീറ്റർ കൈമാറ. തലനാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സുധീഷിന് കൈമാറി ബാങ്ക് പ്രസിഡന്റ് കെ.എം രാജേന്ദ്രപ്രസാദ് ഉദഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി സംഗീത പി.എസ്, വൈസ് പ്രസിഡന്റ് കെ.ആർ.ഷാജി തലനാട്, ബോർഡ് മെമ്പർ എ.കെ.വിനോജ് എന്നിവർ പങ്കെടുത്തു.