കടുത്തുരുത്തി : കടുത്തുരുത്തി റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിന് ഇന്ന് തുടക്കമാവുമെന്ന് പ്രസിഡന്റ് കെ.ജയകൃഷ്ണൻ അറിയിച്ചു.
കൊവിഡ് രോഗികൾക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ വാഹനസൗകര്യവും വാക്‌സിനേഷനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ, കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സംസ്‌കാരത്തിനുള്ള സഹായം, മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ഹോംഡെലിവറി, പി.പി.ഇ കിറ്റുകൾ, പൾസ് ഓക്‌സീമീറ്റർ, ഫേസ് ഷീൽഡുകൾ, മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവ ആവശ്യക്കാർക്ക് മിതമായ നിരക്കിൽ നൽകും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ബാങ്ക് വൈസ് പ്രസിഡന്റ് വി.ഒ.തോമസ്, സെക്രട്ടറി ടി.സി.വിനോദ്, സി.ബി.പ്രമോദ്, ശാന്തമ്മ രമേശൻ, കെ.പി.പ്രശാന്ത്, പി.ജി.ത്രിഗുണസെൻ എന്നിവർ പ്രസംഗിക്കും.