പാലാ : മുത്തോലി പഞ്ചായത്തിലെ കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തങ്ങളുടെ ഭാഗമായി മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 11000 രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ഓമലകത്ത്, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പി.എച്ച്.സി ഡോക്ടർമാരായ ഡോ. ജിന്റു ഫിലിപ്പ്, ഡോ.റോണി, ഡോ.അജിൻ ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മുത്തോലി യൂണിറ്റ് പ്രസിഡന്റ് എൻ.പി.ഫിലിപ്പോസ്, സെക്രട്ടറി സി.സി. ജോസഫ്, ജോസ് എബ്രഹാം, വി.എം.തോമസ് കങ്ങഴക്കാട്ട് എന്നിവർ നേതൃത്വം നൽകി.