കുമരകം : തലയ്ക്ക് മീതെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന പരസ്യബോർഡ് ആശങ്കയുണർത്തുന്നു. കോട്ടയം - കുമരകം റോഡിൽ കുമരകം ജെട്ടിയ്ക്ക് മുൻപായി അമ്മങ്കരി റോഡ് ആരംഭിക്കുന്ന ഭാഗത്തെ വളവിലാണ് പടുകൂറ്റൻ പരസ്യ ബോർഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിനെ തുടർന്ന് ഫ്ലക്സ് അഴിച്ചു മാറ്റിയത് കൂടുതൽ അപകടത്തിനിടയാക്കും. തുരുമ്പെടുത്ത കേഡറുകൾ വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞു വരുന്നതായി സമീപവാസികൾ പറഞ്ഞു. കയർ കെട്ടിയാണ് ബോർഡ് നിലനിറുത്തിയിരിക്കുന്നത്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.