a

കോട്ടയം : യുവജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്‌സി മീറ്ററും എൻ 95 മാസ്‌ക്കും വിതരണം ചെയ്തു. ജനതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അശോകൻ വി.കെ., ലേഡി ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. യുവജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ടോണി കുമരകം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അരുൺ ചാണ്ടി, ജനതാദൾ ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് രമേശ് കെ.ടി, കുമരകം മണ്ഡലം പ്രസിഡന്റ് കെ.കെ. ബിജു, യുവജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് നോബിൾ ദാസ്, ഷബിൻ ഷാജി, മനു കെ.പി, ഷെബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു.