ചങ്ങനാശേരി : കൊവിഡ് രൂക്ഷമാകുന്നതിനാൽ ജില്ലയിൽ 40 തദ്ദേശ സ്ഥാപനങ്ങളിൽ അധിക നയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസയിലെ വിവിധ പ്രദേശങ്ങളിലുള്ള റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ചങ്ങനാശേരി ഡിവൈ.എസ്.പി ഓഫീസ് പരിധിയിൽ ചങ്ങനാശേരി നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്ഥാപനങ്ങളിലാണ് അധിക നിയന്ത്രണം. തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാകത്താനം, കറുകച്ചാൽ, വാഴപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡുകളിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിനും രാവിലെ 7 നും, രാത്രി 9 നും ഇടയിലുള്ള യാത്രയ്ക്ക് നിയന്ത്രണം ഉണ്ടാകും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം പ്രവർത്തിക്കും. വാർഡ് പരിധിയിൽ നിന്ന് പുറത്തിറക്കാനും പ്രവേശിക്കാനും ഒരു വഴി മാത്രമേ അനുവദിക്കൂ.