കുമരകം : ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിലുള്ള സാമൂഹ്യ അടുക്കളയിലേക്ക് പച്ചക്കറിയും പലവ്യഞ്ജനവും നൽകി പഞ്ചായത്തംഗങ്ങൾ. കുമരകം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ. സേതു, ശ്രീജ സുരേഷ്, ഷീമാ രാജേഷ് എന്നിവരാണ് ഉത്പന്നങ്ങൾ വാങ്ങി നൽകിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു എന്നിവർ ഏറ്റുവാങ്ങി. വൈസ് പ്രസിഡെന്റ് വി.കെ.ജോഷി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ബൈജു എന്നിവർ പങ്കെടുത്തു.