കോട്ടയം : കൊവിഡ് ലോക് ഡൗണും, വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായ കോട്ടയം പനയകഴപ്പ് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ - പച്ചക്കറി ഫലവർഗ്ഗ കിറ്റുകൾ നൽകി സ്‌നേഹക്കൂട് അഭയമന്ദിരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. കോട്ടയം ഡിവൈ.എസ്.പി
എം.അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. വെസ്റ്റ് എസ്.എച്ച്.ഒ കെ.എസ്.വിജയൻ, സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി.കെ, വാർഡ് മെമ്പർ സിൻസി പാറേൽ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ബിപിൻ, ഗിരീഷ്, സ്‌നേഹക്കൂട് ജനറൽ മാനേജർ മിലൻ കെ.എസ്, കോ-ഓർഡിനേറ്റർമാരായ സുജിത് കുമാർ, വിഷ്ണു, ചെറിയാൻ, രുക്കു എന്നിവർ പങ്കെടുത്തു.