ചങ്ങനാശേരി: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഒന്നാം വാർഡിലേക്ക് കൗൺസിലർ സ്മിതാ സുനിലിന് ചങ്ങനാശേരി ലയൺസ് ക്ലബ് പ്രസിഡന്റ് റോയി ജോസ് പുല്ലുകാട്ട് ഭക്ഷ്യകിറ്റുകൾ കൈമാറി. എം.കെ ജോസഫ് മാറാട്ടുകളം, മെൽവിൻ ജോസ് പഴയാറ്റിൻങ്കൽ, ജോസ് എബ്രഹാം തെങ്ങിൽ, ജേക്കബ് സെബാസ്റ്റ്യൻ പാലാക്കുന്നേൽ, ഷാജി മാത്യു പാലാത്ര, ജോസ് ചാണ്ടി ഒളശ്ശ, സിവകുമാർ എന്നിവർ നേതൃത്വം നൽകി.