വാഴപ്പള്ളി: വാഴപ്പള്ളി 5646-ാം നമ്പർ എൻ.എസ്.എസ് ശതാബ്ദി സ്മാരക കരയോഗം അവശത അനുഭവിക്കുന്ന 51 കുടുംബഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. പ്രസിഡൻ്റ് ഡോ.ജഗദീശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയചന്ദ്രൻ, വൈസ് പ്രസിഡൻ്റ് മധുസൂധനൻ നായർ, ജോയിൻ്റ് സെക്രട്ടറി മനോജ് കുറിയിടം കമ്മറ്റിയംഗങ്ങളായ ഗോപി മനോഹർ, കൃഷ്ണകുമാർ, സുരേഷ് കുമാർ, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.