കങ്ങഴ : ബി.ജെ.പി കങ്ങഴ പഞ്ചായത്ത് കമ്മിറ്റി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനാട് 24 മണിക്കൂർ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി.നായർ അദ്ധ്യക്ഷത വഹിച്ചു. ഐ.ജി.ശ്രീജിത്ത്, വി.ഗിരീഷ്, വി.രഞ്ജിത്ത്കുമാർ, ഹരിദാസ്, ജയൻ പി.മോഹൻ, മിനി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വാഹനം വിട്ടു നൽകിയ രാഹുൽ ആർ. ചെറുപറമ്പിലിനെ യോഗത്തിൽ ആദരിച്ചു. ഫോൺ : 9745713330.