നെടുംകുന്നം: പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പൾക് ഓക്‌സി മീറ്റർ വാങ്ങി നൽകി ഡിവൈ.എഫ്.ഐ പ്രവർത്തകർ. ഡിവൈ.എഫ്.ഐ നെടുംകുന്നം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് 15 വാർഡുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി ആരോഗ്യപ്രവർത്തകർക്ക് നൽകിയത്. അഞ്ജന പി.പറമ്പത്ത്, ദീപക് ഡൊമനിക്, ജോൺസൺ സ്‌കറി, സുരേഷ് ജോൺ, സുദേവ് എസ്.നായർ, സി.ജി.രഷ്മിമോൾ, ജോമോൻ ഉരുപ്പക്കാട്ട്, റ്റിൻസ്‌മോൻ ചാക്കോ, ശ്രീജിത്ത്, രാഹുൽ, അർച്ചന, ജോബി കങ്ങഴ തുടങ്ങിയവരാണ് ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തത്. നെടുംകുന്നത്ത് നടത്തിയ യോഗത്തിൽ ഡിവൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുരേഷ്‌കുമാർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.സതീഷ്‌കുമാറിന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.