വാഴൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കരുത്തേകി വാഴൂർ ഗ്രാമപഞ്ചായത്ത് ഡൊമിസീലിയറി കെയർ സെന്ററിൽ ഓക്‌സിജൻ പാർലർ സ്ഥാപിച്ചു. വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കാണ് പാർലറിന് ആവശ്യമായ ഓക്‌സിജൻ കോൺസെൻട്രേറ്ററും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കിയത്. 80,000 രൂപ മുടക്കിയാണ് ഓക്‌സിജൻ പാർലർ സ്ഥാപിച്ചിരിക്കുന്നത്. വാഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി ബാങ്ക് പ്രസിഡന്റ് നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായാണ് ബാങ്കിന്റെ ചിലവിൽ ഓക്‌സിജൻ പാർലർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിയുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു .കെ. ചെറിയാൻ ഓക്‌സിജൻ പാർലർ നാടിന് സമർപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജൻ ചെറുകാപ്പള്ളിൽ, അനീഷ് ലാൽ, പി.എം മാത്യു വിജയകുമാർ മണ്ഡപത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സേതുലക്ഷ്മി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിബി പൊടിപാറ,അജിത് കുമാർ എന്നിവർ പങ്കെടുത്തു.

ചിത്രവിവരണം: വാഴൂർ പഞ്ചായത്തിലെ ഡൊമിസി ലിയറി കെയർ സെന്ററിൽ സ്ഥാപിച്ച ഓക്‌സിജൻ പാർലർ