കുമരകം: വഴിയാത്രകാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും അപകടഭീഷണി ഉയർത്തി വൈദ്യുതി കമ്പിയോടു ചേർന്നു നിന്ന പരസ്യ ബോർഡ് നീക്കം ചെയ്തു. കുമരകം റോഡിൽ കുമരകം ജെട്ടിക്ക് മുൻപായി അമ്മങ്കരി റോഡ് ആരംഭിക്കുന്ന ഭാഗത്തെ വളവിൽ നിന്ന പടുകൂറ്റൻ പരസ്യ ബോർഡാണ് കേരള കൗമുദി വാർത്തയെ തുടർന്ന് നീക്കിയത്. പരസ്യ ബോർഡ് ഏതുനിമിഷവും ലൈൻ കമ്പിയിലേക്ക് വീണ് വൻ അപകടങ്ങൾക്ക് സാധ്യത നിലനിന്നിരുന്നു.