കുമരകം: കുമരകം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എസ്.കെ.എം സ്‌കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പഞ്ചായത്തിന് പൾസ് ഓക്‌സീ മീറ്ററുകൾ നൽകി. സ്‌കൂൾ മാനേജർ അഡ്വ വി.പിഅശോകൻ ,ദേവസ്വം സെക്രട്ടറി കെ.ഡിസലിമോൻ ,ഹെഡ്മിസ്ട്രസ് എന്നിവർ ചേർന്ന് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന് ഓക്‌സീമീറ്ററുകൾ കൈമാറി.ഹെഡ്മിസ്ട്രസ് ഇന്ദുവിന്റെ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മായാ സുരേഷ്, അദ്ധ്യാപകൻ എം.വി സെബാൻ, സ്റ്റാഫ് സെക്രട്ടറി അനീഷ് കെ.എസ് എന്നിവർ പങ്കെടുത്തു. സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മെഡിസിൻ ചലഞ്ചുമായി മുന്നോട്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് അദ്ധ്യാപകർ.