പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് ഇന്ന് തുടങ്ങും. പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നിയുക്ത ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഓൺലൈൻ കൗൺസിലിംഗ്, റിക്രിയേഷൻ പ്രോഗ്രാം, വൈദ്യസഹായം, യാത്രാസൗകര്യം, വാക്‌സിനേഷൻ രജിസ്്രേടഷൻ എന്നീ സേവനങ്ങൾ ലഭിക്കും. ഫോൺ നമ്പരുകൾ:കൗൺസിലിംഗ് 9400847142, 9846356135, റിക്രിയേഷൻ 9995320252, 9544495881, വാഹനസൗകര്യം 9744388788, 9947987411, ഭക്ഷണം 9446082938, 7559808262, കരുതൽ വാസകേന്ദ്രം 9946004938, വൈദ്യസഹായം 9495664621.